തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂള്‍ വിദ്യാര്‍ഥി ഫ്ളാറ്റില്‍ നിന്ന് ചാടി മരിച്ചു. ശ്രീകാര്യം സ്വദേശിയായ പ്രണവാണ് മരിച്ചത്.കഴക്കൂട്ടത്തെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയാണ് 14 വയസുകാരനായ പ്രണവ്. പ്രണവിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ നിന്നാണ് പ്രണവ് എടുത്ത് ചാടിയത്. 16-ാമത്തെ നിലയില്‍ നിന്നാണ് പ്രണവ് ചാടിയത്. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കുട്ടിയുടേത് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

