മലമ്പുഴയിൽ വി എസിന്റെ മുൻ പിഎ എ സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥി?

  • Home-FINAL
  • Kerala
  • മലമ്പുഴയിൽ വി എസിന്റെ മുൻ പിഎ എ സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥി?

മലമ്പുഴയിൽ വി എസിന്റെ മുൻ പിഎ എ സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥി?


പാലക്കാട്: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പി എയായിരുന്ന എ സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര മലമ്പുഴയിൽ നാളെ എത്തുമ്പോൾ ഇവിടെ സംഘടിപ്പിക്കുന്ന സ്വീകരണ യോഗത്തിൽ സുരേഷ് പങ്കെടുക്കുമെന്നാണ് സൂചന. പുതുയുഗയാത്രയിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് നേരത്തെ എ സുരേഷ് പറഞ്ഞിരുന്നു.

മലമ്പുഴയിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി സുരേഷ് നേരിട്ട് ച‌ർച്ച നടത്തിയിരുന്നു. യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് സുരേഷിന് താൽപര്യം. യുഡിഎഫിന് അത്ര ശക്തിയില്ലാത്ത മണ്ഡലമാണ് മലമ്പുഴ. കഴിഞ്ഞ രണ്ട് തവണയും ബിജെപിക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് കോൺഗ്രസ് എത്തിയത്.

Leave A Comment