നിയമസഭയിൽ ബഹളം, നാലു എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ

  • Home-FINAL
  • Kerala
  • നിയമസഭയിൽ ബഹളം, നാലു എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ

നിയമസഭയിൽ ബഹളം, നാലു എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ


തിരുവനന്തപുരം: നിയമസഭയിൽ സുരക്ഷാ ജീവനക്കാരെയും ചീഫ് മാർഷലിനേയും ആക്രമിച്ചതായി കാണിച്ച് സ്പീക്കർ എ എൻ ഷംസീർ പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, എം വിൻസെന്റ്, റോജി എം ജോൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടായിരുന്നു ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയർത്തി. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എംഎൽഎമാരും പ്രതിരോധിച്ച വാച്ച് ആൻഡ് വാർഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിന് പരിക്കേറ്റു. പിന്നാലെ സഭ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചാണ് വീണ്ടും ആരംഭിച്ചത്. തുടർന്ന് സഭാ നടപടികൾ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

Leave A Comment