ബഹ്റൈനിൽ ഗായകനും ഗാനരചയിതാവുമായ സ്റ്റീഫൻ വിൽസൺ ജൂനിയറിൻ്റെ സംഗീത പരിപാടി സംഘടിപ്പിക്കുന്നു.ബഹ്റൈനിലെ പ്രമുഖ ആഗോള വിനോദ കേന്ദ്രമായ ബിയോൺ അൽ ദാന ആംഫി തിയേറ്റർ,ദി ഡെസേർട്ട് ഗാർഡനിൽ ഡിസംബർ 4 ന് ആണ് പരിപാടി ഒരുക്കുക. ആദ്യമായാണ് ബഹ്റൈനിൽ സ്റ്റീഫൻ വിൽസന്റെ സംഗീത നിശ അരങ്ങേറുക. സ്റ്റീഫൻ വിൽസൺ ജൂനിയറിനെപ്പോലുള്ള ഒരു അസാധാരണ കലാകാരൻ ബഹ്റൈനിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിലും ,അദ്ദേഹത്തിന് ആതിഥ്യം അരുളുന്നതിനും തങ്ങൾ അഭിമാനിക്കുന്നു” എന്ന് ബിയോൺ അൽ ഡാന ആംഫി തിയേറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡാമിയൻ ബുഷ് പറഞ്ഞു.അവിസ്മരണീയമായ ഒരു സംഗീത നിശയിലേക്ക് ആരാധകരെ സ്വാഗതം ചെയ്യുന്നതിൽ ആവേശഭരിതരാണ് എന്നും , ഇനിയും ലോകോത്തര പ്രതിഭകളെ ബഹ്റൈനിലേക്ക് സ്വീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഗീത പരിപാടിയുടെ ടിക്കറ്റുകൾ ബിയോൺ അൽ ദാന ആംഫി തിയേറ്ററിന്റെ വെബ്സൈറ്റായ www.beyonaldana.com.bh വഴി ബുക്ക് ചെയ്യാനവുന്നതാണ്.

