പാലക്കാട്ടെ പത്ര പരസ്യ വിവാദത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതിന് പിന്നാലെയായിരുന്നു സുപ്രഭാതം, സിറാജ് തുടങ്ങിയ ദിനപത്രങ്ങളിൽ വിവാദ പരസ്യം വന്നത്. സന്ദീപ് വാര്യരുടെ പഴയ അഭിപ്രായ പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയുള്ള പത്രപരസ്യമായിരുന്നു നൽകിയത്. പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്നെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. ബിജെപി സിപിഐഎം ബന്ധമാണ് പിന്നിലെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സന്ദീപ് വാര്യർ പറഞ്ഞു.എം ബി രാജേഷും കെ സുരേന്ദ്രനും വിഷയത്തിൽ ഗൂഢാലോചന നടത്തിയെന്നും സന്ദീപ് വാര്യർ ആരോപിച്ചു. കോണ്‍ഗ്രസില്‍ സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും.പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു.