മലപ്പുറം: സംസ്ഥാനത്ത് മുങ്ങിമരണം കൂടിവരുന്നതിന്റെ പശ്ചാത്തലത്തിൽ യുവാക്കളെയും വിദ്യാർഥികളെയും നീന്തൽ പഠിപ്പിക്കാൻ ഒരുങ്ങി ഡിവൈഎഫ്ഐ ജലാശയ അപകടങ്ങൾക്കെതിരേ ജാഗ്രത ശക്തമാക്കാനും ബോധവത്കരണപരിപാടികൾ നടത്താനും പദ്ധതിയുണ്ട്. കേരളത്തിൽ ഈവർഷം ജൂലായ് വരെ 501 മുങ്ങിമരണങ്ങളുണ്ടായത്. യുവാക്കളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നതെന്നും അതിസാഹസികതയും ശ്രദ്ധക്കുറവുമാണ് പ്രധാന കാരണമെന്നുമായിരുന്നു വാർത്ത.
ആദ്യഘട്ടത്തിൽ മലപ്പുറം ജില്ലയിലെ മൂന്നുകേന്ദ്രങ്ങളിൽ പരിശീലനം നൽകും. യോഗ്യരായ പരിശീലകരുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡിന്റെ കീഴിൽ ഒഴിവുദിവസങ്ങളിലാകും സൗജന്യപരിശീലനമെന്ന് മലപ്പുറം ജില്ലാ ഭാരവാഹികളും അറിയിച്ചു. ഇതുസംബന്ധിച്ച മറ്റു കാര്യങ്ങൾ വരുംദിവസങ്ങളിൽ പൂർത്തിയാക്കാനും ഉടൻ സംവിധാനം തുടങ്ങാനുമാണ് ആലോചന.

