മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ സൽമാനിയയിലുള്ള സിറോ മലബാർ സൊസൈറ്റിയുടെ ആസ്ഥാനം സന്ദർശിച്ച് അംഗങ്ങളെ അഭിസംബോധന ചെയ്തു. സിംസിന്റെ സിൽവർജുബിലി ആഘോഷവേളകിൽ ഇത് രണ്ടാംതവണയാണ് ആർച്ച് ബിഷപ്പ് സിംസ് സന്ദർശിക്കുന്നത്.

അറേബ്യൻ പെനിൻസുലയിലേക്കുള്ള സിറോ മലബാർ അപ്പോസ്‌റ്റോലിക് വിസിറ്റെറ്റർ ഫാ : ജോളി വടക്കൻ,

ഫാ : സനൽ മാളിയേക്കൽ എന്നിവർ മേജർ ആർച്ച് ബിഷപ്പിനെ അനുഗമിച്ചിരുന്നു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ബഹ്‌റൈനിൽ സിറോമലബാർ സൊസൈറ്റി സിറോ മലബാർ അംഗങ്ങളുടെ കൂട്ടായ്മക്കും ഐക്യത്തിനും ഊന്നൽ നൽകി നടത്തുന്ന പ്രവർത്തനങ്ങളെ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു.

സിംസ് പ്രസിഡന്റ് പി റ്റി ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ട്രഷറർ ജേക്കബ് വാഴപ്പിള്ളി

തുടങ്ങി മറ്റ് ബോർഡ് അംഗങ്ങളായ ജോബി ജോസഫ്,ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, സോബിൻ സി ജോസഫ്, ജസ്റ്റിൻ ഡേവിസ്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് കൂടാതെ സിംസ് മുൻ പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, ഷാജൻ സെബാസ്റ്റ്യൻ,ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുൺ, സെക്രട്ടറി മേരി രഞ്ജിത്,സിംസ് കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകി.

