Actor Vikram

‘ലാർ ഗിബ്ബൺ’ കുരങ്ങിനൊപ്പം വിഡിയോ; നടൻ വിക്രമിന് തമിഴ്‌നാട് വനംവകുപ്പിന്റെ നോട്ടിസ്

ചെന്നൈ: വംശനാശഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വിഡിയോ വിവാദമായതിനെത്തുടർന്ന് തമിഴ്‌നാട് വനംവകുപ്പ് പ്രശസ്ത നടൻ വിക്രമിന് നോട്ടിസ് അയച്ചു. മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരായി കുരങ്ങിനെ വളർത്തുന്നതിനുള്ള നിയമപരമായ രേഖകൾ സമർപ്പിക്കാനാണ് വനംവകുപ്പിന്റെ നിർദേശം. വിക്രമിന്റെ മകളുടെ ഭർതൃപിതാവ് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ ഈഞ്ചമ്പാക്കത്തുള്ള ഫാം ഹൗസിലേക്ക് എത്തിച്ച കുരങ്ങുകളിലൊന്നിനൊപ്പമാണ് നടൻ വിഡിയോ ചിത്രീകരിച്ചത്. മണിപ്പൂരിൽ നിന്ന് ഈറോഡ് പെരുന്തുറയിലുള്ള ഒരു പ്രജനന കേന്ദ്രത്തിലെത്തിച്ച കുരങ്ങാണിതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിശദീകരണം.പെരുന്തുറയിലെ കേന്ദ്രത്തിൽ അധികൃതർ […]
Read More