‘അമ്മ’യ്‌ക്കെതിരെ പോരാടാൻ ഉറച്ച് അൻസിബ; കാരണം കാണിക്കൽ നോട്ടീസിന് രാത്രി തന്നെ മറുപടി നൽകി നടി
കൊച്ചി: താരസംഘടനയായ ‘അമ്മ’ തനിക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിന് ശക്തമായ ഭാഷയിൽ മറുപടി നൽകി നടി അൻസിബ ഹസ്സൻ. നോട്ടീസിന് മറുപടി നൽകാൻ ഒരാഴ്ചത്തെ സമയമുണ്ടായിരുന്നിട്ടും, നോട്ടീസ് ലഭിച്ച രാത്രിയിൽ തന്നെ താരം തന്റെ വിശദീകരണം സംഘടനയ്ക്ക് കൈമാറി. ‘അമ്മ’യുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകളാണ് താൻ ലംഘിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കണമെന്ന് അൻസിബ മറുപടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സഹപ്രവർത്തകരായ ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവരുമായുള്ള തന്റെ പ്രശ്നങ്ങൾ വ്യക്തിപരമാണെന്ന് അൻസിബ വ്യക്തമാക്കുന്നു. ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേത മേനോൻ തന്നെ ഇക്കാര്യം […]
