അന്താരാഷ്ട്ര ഉൽക്കാശാസ്ത്ര നേതൃസമിതിയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖർ ബഹ്‌റൈൻ പ്രവാസി
അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയന്റെ (IAU) ഉൽക്കാശാസ്ത്ര നേതൃസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖറിന് ബഹ്‌റൈനുമായി അടുത്ത ബന്ധം. ബഹ്‌റൈനിലെ കോട്ടക്കൽ ആര്യവൈദ്യശാല ഉടമ ശേഖറിന്റെയും അനിതയുടേയും മകനാണ് അശ്വിൻ ശേഖർ. ആസ്ട്രേലിയയിലെ പെർത്തിൽ നടന്ന ഐ.എ.യുവിന്റെ അന്താരാഷ്ട്ര ഉൽക്കാശാസ്ത്ര സമ്മേളനത്തിലായിരുന്നു അശ്വിനെ തിരഞ്ഞെടുത്തത്. ഉൽക്കാശാസ്ത്രവുമായി ബന്ധപ്പെട്ട ‘മീറ്റിയോർ സയൻസ് കമ്മീഷ’ന്റെ ചുമതലയുള്ള നേതൃസമിതിയിൽ ഡോ. അശ്വിനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ജ്യോതിശാസ്ത്രജ്ഞരാണുള്ളത്. ഉൽക്കാശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, അന്താരാഷ്ട്രതലത്തിൽ […]
