ആറ്റിങ്ങലിന്റെ ചുമതല കെ.സുരേന്ദ്രന്, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ; 2029 ലോക്‌സഭ ലക്ഷ്യമിട്ട് ബിജെപി
കൊല്ലം: വരാനിരിക്കുന്ന 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശക്തമായ തന്ത്രങ്ങളുമായി ബിജെപി. മത്സരരംഗത്തിറക്കാൻ ഉദ്ദേശിക്കുന്ന പ്രധാന നേതാക്കൾക്ക് അതത് മണ്ഡലങ്ങളുടെ പൂർണ്ണ ചുമതല നൽകി ‘പ്രഭാരി’മാരായി നിയമിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ഇതുവഴി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നേതാക്കൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പോരാടിയ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രഭാരിയായി നിയമിക്കാൻ പാർട്ടി പരിഗണിക്കുന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രഭാരിയായേക്കും. അനൂപ് […]
