ബ്രസീലിനെ വിറപ്പിച്ച് പതിനെട്ടുകാരൻ; അരങ്ങേറ്റത്തിൽ തിളങ്ങി മൊറോക്കോയുടെ അയ്യൂബ് ബുആദി
ചരിത്രത്തിലാദ്യമായി ഒരു വിദേശ പരിശീലകന്റെ കീഴിലാണ് ബ്രസീൽ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞനായ കാർലോ ആൻസലോട്ടി തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്താണ് ആദ്യ മത്സരത്തിന് ടീമിനെ സജ്ജമാക്കിയത്. എന്നാൽ, ലോക ഫുട്ബോളിൽ സമീപകാലത്ത് മാത്രം വൻശക്തികളായി മാറിയ മൊറോക്കോ, കാനറപ്പടയെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുന്ന കാഴ്ചയ്ക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. കഷ്ടിച്ച് ഒരു സമനിലയുമായാണ് ബ്രസീൽ കളം വിട്ടത്. ബ്രസീലിന്റെ വമ്പൻ താരനിരയെ വെള്ളംകുടിപ്പിച്ച ആ മൊറോക്കൻ സംഘത്തിന്റെ നെടുംതൂണായതാകട്ടെ ‘അയ്യൂബ് […]
