ബി.അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നതു ട്രൈബ്യൂണൽ നീട്ടി ; സർക്കാരിന് തിരിച്ചടിയോടു തിരിച്ചടി
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിന്റെ സ്ഥലംമാറ്റം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. കാർഷികോൽപാദന കമ്മിഷണറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോകിനെ ഉദ്യോഗസ്ഥ, ഭരണപരിഷ്‌കാര പ്രിൻസിപ്പൽ സെക്രട്ടറിയാക്കി ഇന്നലെ ഇറക്കിയ ഉത്തരവിനാണു സ്റ്റേ. നേരത്തെ ബി.അശോകിനെ കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി സ്ഥലംമാറ്റിയത് കഴിഞ്ഞയാഴ്ച ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. സ്ഥലംമാറ്റം ചോദ്യംചെയ്ത് അശോക് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്നു വാദം കേൾക്കാനിരിക്കെയാണ് ഇന്നലെ […]

