bjp

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ്‌ പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി ടെന്നീസ് താരം അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
Read More

കുമ്മനം ആറൻമുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ. ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തിൽ സീറ്റില്ലാതിരുന്ന പ്രമുഖ നേതാക്കളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി. സംസ്ഥാനനേതാക്കളായ ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരും, കുമ്മനം രാജശേഖരൻ ആറൻമുളയിലും മത്സരിക്കും. സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും. കുണ്ടറയിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് സ്ഥാനാർഥി. ബിജെപി സ്ഥാനാർഥികൾ കാസർകോട് – അശ്വിനി എം.എൽ. കല്ല്യാശ്ശേരി – ശ്രീ എ.വി. സനിൽ കുമാർ തളിപ്പറമ്പ് – എൻ. ഹരിദാസ് […]
Read More

നടി വീണാ നായർ ട്വന്റി20 യിൽ; ഏറ്റുമാനൂരിൽ സ്ഥാനാർഥി, നടി അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ

കൊച്ചി: നടി വീണാ നായർ ട്വന്റി20 സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കും. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ വീണയും പങ്കെടുത്തു. പഠന സമയത്ത് എസ്എഫ്ഐ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി പിന്തുണ നൽകുമ്പോൾ ഇതുവരെ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും. അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായർ പറഞ്ഞു. അങ്കമാലിയിൽ റിയാലിറ്റി ഷോ […]
Read More

നേമത്ത് രാജീവ് ചന്ദ്രശേഖർ, പാലക്കാട് ശോഭാ സുരേന്ദ്രൻ, മഞ്ചേശ്വരത്ത് സുരേന്ദ്രൻ; ആദ്യ ഘട്ട ബി ജെ പി സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 47 സ്ഥാനാർത്ഥികളുടെ പട്ടിക ബി ജെ പി പ്രഖ്യാപിച്ചു. നേമത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജനവിധി നേടും. പാലക്കാട് ശോഭാ സുരേന്ദ്രൻ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, വട്ടിയൂർക്കാവ് ആർ ശ്രീലേഖ , തൃശൂർ പത്മജ വേണുഗോപാൽ എന്നിവർ മത്സരിക്കും. കാഞ്ഞിരപ്പള്ളിയിൽ നിന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. പട്ടികയിൽ ശോഭാ സുരേന്ദ്രൻ അടക്കം ഏഴ് വനിത സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്. സ്ഥാനാർത്ഥി […]
Read More

പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിൽ ആർ. ശ്രീലേഖ ഇല്ല. മൂന്ന് ദിവസം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡൽഹിയിൽ വിമാനത്തിൽ എത്തുമെന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്സ്പ്രസിലാണ് ഡൽഹിക്ക് യാത്ര നിശ്ചയിച്ചിരിക്കുന്നത്. കൗൺസിലർമാരും മുൻസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തിൽ ഉണ്ടാകും. ഈ മാസം 12-നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് വിരുന്ന് ഒരുക്കുന്നത്. കേരള എക്സ്പ്രസ്സിൽ […]
Read More

റെജി ലൂക്കോസ് ബി ജെ പി സംസ്ഥാന വക്താവ്

തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപിയുടെ സംസ്ഥാന വക്താവായി നിയമിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നിയമിച്ചത്. സിപിഐഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ജനുവരി എട്ടിനാണ് ബിജെപിയില്‍ ചേർന്നത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു ബിജെപിയിൽ ചേർന്നതിന് ശേഷം റെജി ലൂക്കോസ് പ്രതികരിച്ചത്.
Read More

നിതിന്‍ നബീൽ ബി ജെ പി ദേശീയ അധ്യക്ഷൻ; ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻ്റ്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു. ജാർഖണ്ഡിലെ റാഞ്ചിയിൽ ജനിച്ച നിതിൻ നബീൽ സിൻഹ ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. പിതാവ് ബി.ജെ പി നേതാവായിരുന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മുന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന നേട്ടവുമായാണ് […]
Read More

കേരളത്തിൽ താമര വിരിയിക്കുമെന്ന് അമിത്ഷാ

തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കാൻ കഴിയാത്ത പിണറായി വിജയന് ഇറങ്ങിപോകാൻ സമയമായെന്ന്‌ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിയെയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ട് ബാങ്കിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ പ്രവർത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി ജനപ്രതിനിധികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ സ്വതന്ത്ര അന്വേഷണം നടത്തിയില്ലെങ്കിൽ ബിജെപി വൻ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. പിണറായി വിജയൻ മുനമ്പത്തെ വഖഫ് […]
Read More

സിപിഎം മുൻ എംഎൽഎ രാജേന്ദ്രൻ ബിജെപി യിലേക്ക്

മൂന്നാർ: സിപിഎം മുൻ എംഎൽഎയും മൂന്നാറിലെ നേതാവുമായ എസ് രാജേന്ദ്രൻ ബി.ജെ പി യിലേക്ക് .ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻതന്നെ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടിയിൽ അംഗത്വമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമായി ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണ് പാർട്ടിയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചതെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് രാജേന്ദ്രൻ വോട്ടഭ്യർത്ഥിച്ചത് വാർത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രൻ വോട്ടുതേടിയിറങ്ങിയത്. സിപിഎമ്മുമായി നാലുവർഷമായി അകൽച്ചയിലായിരുന്നു […]
Read More

ബിജെപി സ്ത്രീകൾക്ക് മുൻഗണന നൽകുന്ന പാർട്ടി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത് ഗുണംചെയ്‌തെന്ന് പദ്മിനി തോമസ്

തിരുവനന്തപുരം: കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ പദ്മിനി തോമസാണ് ഇത്തവണ പാളയം വാർഡിൽ ബിജെപിക്കായി മത്സരിക്കാൻ ഇറങ്ങുന്നത്. ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ കായിക താരവും മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും കൂടിയാണ് പദ്മിനി തോമസ്. കോർപ്പറേഷൻ ഭരണം ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്ന് അവർ പറഞ്ഞു. കായിക താരങ്ങൾക്ക് ബിജെപി നൽകുന്ന പ്രാധാന്യവും മോദിയുടെ പ്രഭാവവുമാണ് പാർട്ടിയിലേക്ക് തന്നെ അടുപ്പിച്ചത്. കോൺഗ്രസിലായിരുന്നപ്പോൾ പല വാഗ്ദാനങ്ങളും തന്നിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്നും പദ്മിനി തോമസ് കൂട്ടിച്ചേർത്തു. എല്ലാ സമ്മതിദായകരേയും വീട്ടിലെത്തി […]
Read More