തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 47 സ്ഥാനാർത്ഥികളുടെ പട്ടിക ബി ജെ പി പ്രഖ്യാപിച്ചു. നേമത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജനവിധി നേടും. പാലക്കാട് ശോഭാ സുരേന്ദ്രൻ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, വട്ടിയൂർക്കാവ് ആർ ശ്രീലേഖ , തൃശൂർ പത്മജ വേണുഗോപാൽ എന്നിവർ മത്സരിക്കും.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. പട്ടികയിൽ ശോഭാ സുരേന്ദ്രൻ അടക്കം ഏഴ് വനിത സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്.
സ്ഥാനാർത്ഥി പട്ടിക
മഞ്ചേശ്വരം – കെ സുരേന്ദ്രൻ
ഉദുമ – മനുലാൽ മേലോത്ത്
കാഞ്ഞങ്ങാട് – ബൽരാജ് എം
പയ്യന്നൂർ – എ പി ഗംഗാധരൻ
അഴീക്കോട് – കെ കെ വിനോദ് കുമാർ
കണ്ണൂർ – സി രഘുനാഥ്
മാനന്തവാടി – പി ശ്യാം രാജ്
സുൽത്താൻബത്തേരി – കവിത എ എസ്
വടകര – അഡ്വ. കെ ദിലീപ്
കുറ്റ്യാടി – രാമദാസ് മണലേരി
നാദാപുരം – സി പി വിപിൻ ചന്ദ്രൻ
കൊയിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണ
പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ
ബാലുശേരി – സി പി സതീശൻ
എലത്തൂർ – ടി ദേവദാസ്
കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്
കോഴിക്കോട് സൗത്ത് – ടി റനീഷ്
ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു
കുന്നമംഗലം – വി കെ സജീവൻ
ഷൊർണൂർ – സങ്കു ടി ദാസ്
ഒറ്റപ്പാലം – മേജർ രവി
മലമ്പുഴ – സി കൃഷ്ണകുമാർ
പാലക്കാട് – ശോഭാ സുരേന്ദ്രൻ
ചേലക്കര – കെ ബാലകൃഷ്ണൻ
മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ
തൃശൂർ – പത്മജ വേണുഗോപാൽ
ഇരിഞ്ഞാലക്കുട – സന്തോഷ് ചെറക്കുളം
ദേവികുളം – എസ് രാജേന്ദ്രൻ
പാലാ – ഷോൺ ജോർജ്
വെെക്കം – കെ അജിത്ത്
കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ
പൂഞ്ഞാർ – പി സി ജോർജ്ജ്
അമ്പലപ്പുഴ – അരൂൺ അനിരുദ്ധൻ
ഹരിപ്പാട് – സന്ദീപ് വാചസ്പതി
ചെങ്ങന്നൂർ – എം വി ഗോപകുമാർ
തിരുവല്ല – അനൂപ് ആന്റണി ജോസഫ്
കരുനാഗപ്പള്ളി – വി എസ് ജിതിൻ ദേവ്
കുന്നത്തൂർ – രാജി പ്രസാദ്
കൊട്ടാരക്കര – ആർ രശ്മി
ചാത്തന്നൂർ – ബി ബി ഗോപകുമാർ
ആറ്റിങ്ങൽ – അഡ്വ. പി സുധീർ
നെടുമങ്ങാട് – യുവരാജ് ഗോകുൽ
കഴക്കൂട്ടം – വി മുരളീധരൻ
വട്ടിയൂർക്കാവ് – ആർ ശ്രീലേഖ
നേമം – രാജീവ് ചന്ദ്രശേഖർ
പാറശാല – അഡ്വ. ഗിരീഷ് നെയ്യാർ
കാട്ടാക്കട – പി കെ കൃഷ്ണദാസ്

