bjp

വയനാട്ടിൽ ഒരുലക്ഷത്തോടടുത്ത് സംശയാസ്പദമായ വോട്ടുകൾ, കണക്ക് പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: വയനാട്ടിലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ വ്യാജവോട്ട് നടന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ ആണ് ആരോപിച്ചത്. വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടർമാരുണ്ട്. അതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസങ്ങളുളള വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. 51,365 വോട്ടർമാരെയാണ് കൂട്ടിച്ചേർക്കലിലൂടെ വോട്ടർ പട്ടികയിൽ ഉൾപ്പെടു ത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയിലും രണ്ട് ലക്ഷത്തിലധികം […]
Read More

നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ

തിരുവനന്തപുരം: ഛത്തീസ്ഗഡ് വിഷയത്തിൽ ഇടപെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെ പ്രതിനിധികളാണ് ബിജെപി സംസ്ഥാനാധ്യക്ഷനെ സന്ദർശിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (സിഎസ്‌ഐ), ലെഫ്. കേണൽ സാജു ദാനിയൽ, ലെഫ്. കേണൽ സ്‌നേഹ ദീപം (സാൽവേഷൻ […]
Read More