യൂട്യൂബറുടെ ‘ഹോം ടൂർ’ കണ്ട് മോഷ്ടാക്കളെത്തി; യുവതിയെയും കുടുംബത്തെയും പൂട്ടിയിട്ട് ലക്ഷങ്ങൾ കവർന്നു
ഭോപ്പാൽ: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു യൂട്യൂബർക്ക് തന്റെ ‘ഹോം ടൂർ’ വീഡിയോ വിനയായി. വീടിന്റെ കാഴ്ച്ചകളും സ്വർണ്ണാഭരണങ്ങളും യൂട്യൂബിലൂടെ പങ്കുവെച്ചതിന് പിന്നാലെ പ്രമുഖ യൂട്യൂബർ രചന ഗുർജാറിന്റെ വീട് അജ്ഞാത സംഘം കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയായ രചനയുടെ വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും ഉൾപ്പെടെ പത്തുലക്ഷം രൂപയുടെ കവർച്ചയാണ് നടന്നത്. യുട്യൂബറായ യുവതിയെയും കുടുംബാംഗങ്ങളെയും മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. പണത്തിനും സ്വർണ്ണത്തിനുമൊപ്പം വീട്ടിൽ സൂക്ഷിച്ചിരുന്ന എനർജി ഡ്രിങ്കിന്റെ ഒരു കാർട്ടണും […]
