ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പി ജെ കുര്യൻ

  • Home-FINAL
  • Kerala
  • ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പി ജെ കുര്യൻ

ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പി ജെ കുര്യൻ


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയുടെ മുന്നിലായിരുന്നു കുര്യൻ്റെ അഭിപ്രായപ്രകടനം.

‘എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രിയാവുക. അദ്ദേഹം പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല’- എന്നായിരുന്നു പി ജെ കുര്യൻ പറഞ്ഞത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചത്.

Leave A Comment