ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് ഭക്ഷ്യവിഷബാധ; താരങ്ങൾ ആശുപത്രിയിൽ
കാൺപുർ ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് ഭക്ഷ്യവിഷബാധ. കാൺപുരിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ഓസ്‌ട്രേലിയ എ ടീമിലെ അംഗങ്ങൾക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ. ബോളർ ഹെൻറി തോർടനും ക്യാപ്റ്റൻ ജാക് എഡ്വാർഡ്‌സും ഉൾപ്പടെ നാലു താരങ്ങൾ ആശുപത്രിയിലാണ്. താരങ്ങൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണു നൽകിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു. ഹെൻറി തോർടൻ ആശുപത്രിയിൽ തുടരുകയാണ്. ക്യാപ്റ്റൻ ജാക് എഡ്വാർഡ്‌സ് അടക്കമുള്ള മറ്റു മൂന്നു പേരെയും വിട്ടയച്ചു. സംഭവത്തിൽ ഓസ്‌ട്രേലിയൻ ടീം മാനേജ്‌മെന്റോ, ആശുപത്രി അധികൃതരോ […]
