‘അധികാര കൊതിയന്മാരായ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി’ ; വിമർശനവുമായി നരേന്ദ്രമോദി
ബംഗളൂരു: തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുപ്പത് വർഷത്തോളമായി പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ഡിഎംകെയെ അധികാരകൊതി മൂത്ത് കോൺഗ്രസ് ഒറ്റിക്കൊടുത്തുവെന്നാണ് മോദിയുടെ വിമർശനം. തമിഴ്നാട്ടിൽ ഡിഎംകെയെ കൈവിട്ട് ടിവികെയെ പിന്തുണച്ച് കോൺഗ്രസ് സർക്കാരിന്റെ ഭാഗമായതിന് പിന്നാലെയാണ് മോദിയുടെ വിമർശനം. ബംഗളൂരുവിലെ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അധികാര കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്നാണ് മോദിയുടെ വിമർശനം. […]

