സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ; ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

  • Home-FINAL
  • India
  • സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ; ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ; ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി


ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ഗ്ദാ​ന പെ​രു​മ​ഴ​യു​മാ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക സ്റ്റാ​ലി​ൻ പു​റ​ത്തി​റ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി എ​ട്ടാം ക്ലാ​സ് വ​രെ വ്യാ​പി​പ്പി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ​യും ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ. പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള തു​ക 2000 രൂ​പ​യാ​ക്കും. ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്തെ സ​ഹാ​യ തു​ക 9000 രൂ​പ​യാ​ക്കും.

നെ​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ൽ വേ​ഗ​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ലും സ്‌​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കും. ഗ്രാ​മ​ങ്ങ​ളി​ൽ 15000 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മി​ക്കും. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​ൽ 10000 പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യും.

സ്ത്രീ​ക​ൾ​ക്ക് ഇ​ല​ക്‌​ട്രി​ക് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി. പ​ഴ​യ വാ​ഹ​നം മാ​റ്റി വാ​ങ്ങു​ന്ന​തി​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് 8000 രൂ​പ​യു​ടെ കൂ​പ്പ​ൺ ന​ൽ​കും. ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ഭ​വ​ന വാ​യ്പാ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കും.

Leave A Comment