തൃശൂർ വെടിക്കെട്ടപകടം: മരങ്ങൾ നിന്നു കത്തി, ഇനിയെത്ര പേർ ജീവനോടെയുണ്ടെന്ന് ഇപ്പോഴും അറിയില്ല
തൃശൂർ: ഉച്ചഭക്ഷണത്തിനുശേഷുള്ള ആലസ്യത്തിലായിരുന്നു മുണ്ടത്തിക്കോട്. മൂന്ന് നാളുകൾക്കപ്പുറം വരാനിരിക്കുന്ന പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങൾ നിർമ്മിക്കുകയായിരുന്നു ജോലിക്കാർ. വൈകീട്ട് മൂന്നരയോടെ ഭൂകമ്പം പോലെ സ്‌ഫോടനം. ഓടിയെത്തിയവർ കണ്ടത് വിശ്വസിക്കാനാവാത്ത കാഴ്‌ച. നിന്നു കത്തുന്ന വെടിപ്പുരകൾ, പ്രദേശമാകെ പൂകമൂടിക്കഴിഞ്ഞിരുന്നു. മരങ്ങളിലേയ്ക്കും തീ പടർന്നു. ചിലത് ചിന്നിത്തെറിച്ചു. വെടിപ്പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡ്ഡുകൾ തകർന്ന് ദൂരെ പാടത്തേക്കുവരെ തെറിച്ചുവീണു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ വെടിപ്പുരയ്‌ക്ക് അകലെ വരെ കണ്ടെത്തി. പുകയുയർന്നപ്പോൾ തന്നെ ഇറങ്ങിയോടിയ ചിലർ ഞെട്ടലൊഴിഞ്ഞതോടെ അപകടത്തിൽപ്പെട്ട മറ്റുള്ളവരെ […]
