ചെറ്റ എന്നാൽ അടിസ്ഥാനവർഗത്തിന്റെ പുരയാണെന്ന് മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ
മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശത്തിന് മറുപടിയുമായി ജി. സുധാകരൻ. ചെറ്റ എന്നാൽ അടിസ്ഥാനവർഗത്തിന്റെ പുരയാണ്. ചെറ്റ എന്നുവിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. സുധാകരൻ കാട്ടിയത് ചെറ്റത്തരമാണെന്ന് ചാനൽ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ജനറൽബോഡി യോഗത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാൽ അടിസ്ഥാനവർഗത്തിന്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് എന്നെ ചെറ്റ എന്ന് വിളിച്ചതുവഴി മുഖ്യമന്ത്രി ചെയ്തത്. 18 […]




