പൊറോട്ടയ്ക്ക് ചാറ് കിട്ടില്ലേ? രണ്ടു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിർണ്ണായക വഴിത്തിരിവ്
കൊച്ചി: മലയാളിക്ക് പൊറോട്ടയും ചാറും (ഗ്രേവി) തമ്മിലുള്ള ബന്ധം വെറുമൊരു ഭക്ഷണ ശീലമല്ല, അതൊരു വികാരമാണ്. അതുകൊണ്ടുതന്നെ ഹോട്ടലുകളിൽ പൊറോട്ട യ്ക്കൊപ്പം ചാറ് സൗജന്യമായി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ എറണാകുളം സ്വദേശിയായ അഭിഭാഷകൻ നടത്തുന്ന നിയമപോരാട്ടം ഇപ്പോൾ ഒടുവിൽ പുതിയൊരു വഴിത്തിരിവിൽ എത്തിയിരിക്കുക യാണ്. പൊറോട്ടയ്ക്കൊപ്പം ഗ്രേവി നിർബന്ധമായി നൽകേണ്ടതില്ലെന്ന ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ മുൻ ഉത്തരവ് പുന:പരിശോധിക്കാൻ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ നിർദ്ദേശം നൽകി. മുൻപ് വിധി പ്രസ്താവിച്ചതിൽ ജില്ലാ കമ്മീഷന് പിഴവ് പറ്റിയിട്ടുണ്ടെന്നും ഈ […]
