ഗൾഫ് എയറും ബിയോണ്ടും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ: യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ നൽകുക ലക്ഷ്യം
ബഹ്‌റൈൻ്റെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറും ലോകത്തിലെ ആദ്യത്തെ പ്രീമിയം ലീഷർ എയർലൈനായ ബിയോണ്ടും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. യാത്രക്കാർക്ക് ആഡംബരവും സൗകര്യപ്രദവുമായ ‘പ്രൈവറ്റ് ജെറ്റ്’ മാതൃകയിലുള്ള യാത്രാനുഭവം ഉറപ്പാക്കുകയാണ് ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ലക്ഷ്യം.ബഹ്റൈൻ നാഷണൽ തിയേറ്ററിൽ നടന്ന ചടങ്ങിലാണ് കരാർ ഔദ്യോഗികമായി ഒപ്പുവച്ചത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ, ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് താഖി, മുതിർന്ന സർക്കാർ, വ്യവസായ ഉദ്യോഗസ്ഥർ […]
