ഗൾഫ് എയറും ബിയോണ്ടും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ: യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ നൽകുക ലക്ഷ്യം

  • Home-FINAL
  • Business & Strategy
  • ഗൾഫ് എയറും ബിയോണ്ടും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ: യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ നൽകുക ലക്ഷ്യം

ഗൾഫ് എയറും ബിയോണ്ടും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ: യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ നൽകുക ലക്ഷ്യം


ബഹ്‌റൈൻ്റെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറും ലോകത്തിലെ ആദ്യത്തെ പ്രീമിയം ലീഷർ എയർലൈനായ ബിയോണ്ടും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. യാത്രക്കാർക്ക് ആഡംബരവും സൗകര്യപ്രദവുമായ ‘പ്രൈവറ്റ് ജെറ്റ്’ മാതൃകയിലുള്ള യാത്രാനുഭവം ഉറപ്പാക്കുകയാണ് ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ലക്ഷ്യം.ബഹ്റൈൻ നാഷണൽ തിയേറ്ററിൽ നടന്ന ചടങ്ങിലാണ് കരാർ ഔദ്യോഗികമായി ഒപ്പുവച്ചത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ, ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് താഖി, മുതിർന്ന സർക്കാർ, വ്യവസായ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ഗൾഫ് എയറിന്റെ ആഗോള ശൃംഖലയും ബിയോണ്ടിന്റെ ലീഷർ-ഫോക്കസ്ഡ് സർവീസുകളും സംയോജിപ്പിച്ച് യാത്രക്കാർക്ക് കൂടുതൽ റൂട്ടുകളിൽ മികച്ച കണക്റ്റിവിറ്റിയും ലഭിക്കുo . സീംലെസ് ബുക്കിംഗ് , പ്രീമിയം സേവനങ്ങൾ,ടൂറിസം പ്രോത്സാഹനം എന്നിവയാണ് ഈ പുതിയ പങ്കാളിത്തത്തിലൂടെ യാത്രക്കാർക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ .ബിയോണ്ടുമായി ഈ പങ്കാളിത്തം ആരംഭിക്കുന്നതിലും ഉപഭോക്താക്കൾക്ക് കൂടുതൽ സമ്പന്നമായ ഒരു യാത്രാനുഭവം നൽകുന്നതിലും അഭിമാനിക്കുന്നുവെന്ന് ഗൾഫ് എയർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർട്ടിൻ ഗൗസ് പറഞ്ഞു

Leave A Comment