മോഡലിംഗിൻ്റെ മറവിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത്: മൂന്നു പേർ പിടിയിൽ
കൊച്ചി: മോഡലിംഗിന്റെ മറവിൽ സ്‌ത്രീകളെ വിദേശത്തേക്ക് കടത്തി പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ പിടിയിലായി. നിലവിൽ മൂന്ന് സ്‌ത്രീകളാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ അഞ്ചുപേരെ പ്രതിചേർത്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് പ്രതികളെ പിടികൂടി. ഒന്നാം പ്രതിയായ സിന്ധു വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബയ് വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. രണ്ടാം പ്രതി അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണ്. കേസിൽ ഇനിയും പരാതികൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിനായി ഡിസിപി അശ്വതിയുടെ നേതൃത്വത്തിൽ പ്രത്യക […]
