സർക്കാർ വിരുദ്ധ വികാരമില്ല; എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തും: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും ഗോവിന്ദൻ അവകാശപ്പെട്ടു. “സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരംഗം ഇല്ല എന്ന് എല്ലാ സർവ്വേകളും സമ്മതിക്കുന്നുണ്ട്. ആരാകണം മുഖ്യമന്ത്രി എന്നതിൽ പിണറായി വിജയന്റെ പേരാണ് മുൻപിൽ. ഉറപ്പായിട്ടും പറയുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാമതും അധികാരത്തിൽ വരും. ഇടതുപക്ഷ മുന്നണിക്ക് വിജയസാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോളിന് ഉള്ളിലും കാണാനായത്.’-ഗോവിന്ദൻ പറഞ്ഞു. ജന വിധി നാലാം തീയതി അറിയാം. കോൺഗ്രസിൽ മുഖ്യമന്ത്രി […]








