സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​ര​മി​ല്ല; എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: എം.​വി. ഗോ​വി​ന്ദ​ൻ

  • Home-FINAL
  • Business & Strategy
  • സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​ര​മി​ല്ല; എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: എം.​വി. ഗോ​വി​ന്ദ​ൻ

സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​ര​മി​ല്ല; എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: എം.​വി. ഗോ​വി​ന്ദ​ൻ


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ഗോ​വി​ന്ദ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. “സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന് അ​നു​കൂ​ല ത​രം​ഗം ഇ​ല്ല എ​ന്ന് എ​ല്ലാ സ​ർ​വ്വേ​ക​ളും സ​മ്മ​തി​ക്കു​ന്നു​ണ്ട്. ആ​രാ​ക​ണം മു​ഖ്യ​മ​ന്ത്രി എ​ന്ന​തി​ൽ പി​ണ​റാ​യി വി​ജ​യ​ന്റെ പേ​രാ​ണ് മു​ൻ​പി​ൽ. ഉ​റ​പ്പാ​യി​ട്ടും പ​റ​യു​ന്നു ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​രും. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്ക് വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ളി​ന് ഉ​ള്ളി​ലും കാ​ണാ​നാ​യ​ത്.’-​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ജ​ന വി​ധി നാ​ലാം തീ​യ​തി അ​റി​യാം. കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച അ​ട​ക്കം ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ൾ രൂ​പം കൊ​ണ്ടു. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി. ഇ​തി​ലൊ​ന്നും സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​ര​മി​ല്ല. മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണം എ​ന്ന​തി​ൽ എ​ല്ലാ സ​ർ​വേ​യി​ലും ഒ​ന്നാ​മ​ൻ പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്നാ​ണ് ഇ​താ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ന്നും എം ​വി ഗോ​വി​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ത​രം​ഗം ഇ​ല്ല എ​ന്നും ഇ​പ്പോ​ൾ എ​ല്ലാ​വ​രും സ​മ്മ​തി​ച്ചു. 60 മു​ത​ൽ 69 വ​രെ സീ​റ്റ് കി​ട്ടും എ​ന്നാ​ണ് എ​ക്സി​റ്റ് പോ​ളു​ക​ൾ. ഇ​തി​ൽ പ​ല സീ​റ്റു​ക​ളും ഇ​ട​തു പ​ക്ഷ​ത്തി​ന് വി​ജ​യ സാ​ധ്യ​ത​യു​ള്ള​വ​യാ​ണ്. ഇ​പ്പോ​ൾ പ​റ​യാ​തെ പ​റ​ഞ്ഞ​ത് ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യ​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.
എ​ൽ​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​മെ​ന്ന പ​ര​സ്യ പ്ര​ഖ്യാ​പ​ന​ത്തി​ൻറെ ഉ​ള്ള​റ​ക​ളാ​ണ് സ​ർ​വെ. ഞ​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ളി​ലാ​ണ് വി​ശ്വാ​സം. എ​ൽ​ഡി​എ​ഫി​ന് യാ​തൊ​രു ഉ​ത്ക​ണ്ഠ​യും ഇ​ല്ല. ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് പോ​ലും കി​ട്ടി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Leave A Comment