കൊതിച്ചത് പാലക്കാട്, കാത്തിരുന്നത് കൊച്ചി നഗരവും മെട്രേയും എയർപോർട്ടും, മനം നിറഞ്ഞ് കുട്ടികൾ മടങ്ങി
കൊച്ചി: പാലക്കാട് കാണിച്ചു തരാമോ എന്നായിരുന്നു അവരുടെ ചോദ്യം. പക്ഷേ, അവരെ കാത്തിരുന്നത് കൊച്ചി നഗരവും മെട്രോയും എയർപോർട്ടുമായിരുന്നു. അട്ടപ്പാടിയിൽ നിന്ന് 20 കിലോമീറ്റർ അകലെ കാടിനുള്ളിൽ താമസിക്കുന്ന ആ കുട്ടികൾക്ക് ഈ കാഴ്ചകളെല്ലാം സമ്മാനിച്ചത് നടൻ മമ്മൂട്ടിയാണ്. അങ്ങനെ അവർകൊച്ചി നഗരത്തിലെത്തി. മെട്രോയിൽ കയറി. വിമാനം പറക്കുന്നത് കണ്ടു. അതിൽ തൊട്ടു. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ മമ്മൂട്ടിയുടെ സന്തതസഹചാരിയായ എസ്.ജോർജ് ചെന്നൈയിൽ നിന്നും എത്തി. പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവ. എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 […]

