പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് അധിക്ഷേപ ഉള്ളടക്കങ്ങൾ; മെറ്റ ഇന്ത്യൻ മേധാവിക്ക് എതിരെ കേസ്
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടു വ്യാജവും അധിക്ഷേപകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ മേധാവിക്കെതിരെയും നിരവധി സമൂഹമാധ്യമ അക്കൗണ്ട് ഉടമകൾക്കെതിരെയും ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രധാനമന്ത്രിയുടെ ചിത്രം വികൃതമാക്കുകയും ആക്ഷേപകരമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണു നടപടി. മോർഫ് ചെയ്ത ദൃശ്യങ്ങൾ പങ്കുവച്ച സമൂഹമാധ്യമങ്ങളുടെ അക്കൗണ്ട് ഉടമകൾക്കൊപ്പം സഹപ്രതിയായി ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യ മേധാവിയും കേസുകളിൽ പ്രതിയാണ്. […]
