കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ കേരളത്തിൽ വിവാഹിതയായി
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെ കേരളത്തിൽ വിവാഹിതയാകുന്നു. കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതിന് പിന്നാലെയാണ് വിവാഹം. അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. ഒന്നര വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണലീസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് […]
