പൊലീസിനോട് അസഭ്യം; ഒൻപത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം: നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയടക്കമുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ ഒൻപത് സിപിഎം – ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. രണ്ടുപേർ പിടിയിലായി. വിഷ്‌ണു, ഫൈസൽ, രതീഷ്, തിരിച്ചറിയാൻ കഴിയുന്ന മറ്റ് ആറുപേർ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിഷ്ണു, രതീഷ് എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും, ആറ്റിങ്ങൽ സിഐയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. ഇവർ നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി ഓഫീസിലാണുള്ളത്. കഴിഞ്ഞദിവസം കോൺഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ ഉൾപ്പെട്ട […]








