poonjar

ജോസഫൈനെ തിരിച്ചറിഞ്ഞ്‌ പ്‌ളാസ്‌റ്ററിട്ട കാൽ കണ്ട്‌; കണ്ണീർച്ചിത്രമായി ഒരു കുടുംബം

പൂഞ്ഞാർ: പൂഞ്ഞാർ പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ അതിഭയങ്കരമായ ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്ന് അമ്മയും മകനും ദാരുണമായി മരിച്ച സംഭവത്തിൽ ന‌ടുക്കം വിടാതെ നാട്‌. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂൾ ജീവനക്കാരി റെജീന, മകൻ ജോസഫൈൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ജോസഫൈനെ മണിക്കൂറുകൾക്ക്‌ ശേഷം കണ്ടെത്തിയത്‌ പ്ലാസ്റ്ററിട്ട കാൽ കണ്ണിൽപ്പെട്ടപ്പോഴാണ്. ബൈക്കപകടത്തിൽ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ടു കിടപ്പിലായിരുന്ന ജോസഫൈന് അപകടസമയത്ത് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. മണ്ണിൽ പൂർണമായും മൂടിപ്പോയ വീട്ടിൽ നിന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ പുലർച്ചെ 2.30-ഓടെയാണ് ദുരന്തം വിതച്ച് […]
Read More