sabarimala gold theft

‘വാജി വാഹനം തന്ത്രിക്ക് കെെമാറിയത് പാരമ്പര്യ വിധി പ്രകാരം, a ഹെെക്കോടതിയുടെ അറിവോടെ’; റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിലെ വാജി വാഹനം തന്ത്രി കണ്‌ഠരര് രാജീവരർക്ക് കെെമാറിയത് പാരമ്പര്യ വിധി പ്രകാരമാണെന്ന റിപ്പോർട്ട് പുറത്തുവന്നു. നടപടികൾ എല്ലാം നടന്നത് ഹെെക്കോടതിയുടെ അറിവോടെയാണെന്നാണ്‌ അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട്‌. 2017 മാർച്ചിലാണ് ഇക്കാര്യം ഹെെക്കോടതിയെ അറിയിച്ചത്. നടപടികൾ നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലാണ്. വാജി വാഹന കെെമാറ്റം അടക്കം എല്ലാം ഹെെക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിർമ്മാണ പ്രവൃത്തി മാതൃകാപരമാണെന്നും ഹെെക്കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുൾപ്പടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. ഹെെക്കോടതി ഉത്തരവ് നിലനിൽക്കെയാണ് […]
Read More

ശബരിമല സ്വർണക്കൊള്ള: ഇഡി കേസെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. കൊല്ലം വിജിലൻസ് കോടതി,പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളെല്ലാം ഇഡിയ്‌ക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഈ രേഖകൾ പരിശോധിച്ച്, ഡയറക്‌ടറേറ്റിൽ നിന്നും അനുമതിയും ലഭിച്ചതോടെയാണ് ഇഡി കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഡയറക്‌ടറേറ്റിൽ നിന്നും അനുമതി കൊച്ചി ഇഡി സോണൽ ഓഫീസിൽ ലഭിച്ചത്. ഇന്ന് ഇസിഐആർ രജിസ്റ്റർ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച ശേഷം ഇന്നുതന്നെ ഇ.സി.ഐ.ആർ കോടതിയിൽ സമർപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. […]
Read More

ആരോഗ്യനില തൃപ്തികരം, കണ്ഠര് രാജീവര് ആശുപത്രി വിട്ടു

തിരുവനന്തപുരം: ശാരീരിക അസ്വാസ്ഥ്യതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. രാജീവർക്ക് ശനിയാഴ്ച രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയോടെയാണ് രാജീവര് അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം രാവിലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്കാണ് രാജീവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ […]
Read More

തന്ത്രിക്കെതിരെ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങൾ; ദ്വാരപാലക ശിൽപ കേസിലും പ്രതിയാക്കിയേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി. ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണിതെന്ന്‌ നിയമവിദഗ്‌ധർ പറയുന്നു. വിശ്വാസവഞ്ചന, വസ്‌തുക്കളു ടെ ദുരുപയോഗം, വ്യാജരേഖ നിർമാണത്തിന്റെ വിവിധ വകുപ്പുകൾ തുടങ്ങിയ വിവിധ വകുപ്പുകളാണ്‌ ഇതിലുള്ളത്‌. നേരത്തെ ഗൂഢാലോചനയും അഴിമതി നിരോധന നിയമവും ചുമത്തിയിരുന്നു. ദ്വാരപാലക ശിൽപ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിനു […]
Read More

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡിക്ക് കേന്ദ്രസർക്കാർ അനുമതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് ഇ.ഡി എത്തുന്നു.കേസ് രജിസ്റ്റർ ചെയ്യാൻ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യൂണിറ്റിന് കേന്ദ്രം അനുമതി നൽകിയതായാണ് റിപ്പോർട്ട്. ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനയിൽ കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ഇഡി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ഇഡി സമാന്തരമായി അന്വേഷണം നടത്തുന്നതിനെ മുൻപ് പ്രത്യേക അന്വേഷണ സംഘം […]
Read More

ശബരിമല സ്വർണക്കടത്ത്: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെ കാര്യങ്ങൾ അന്വേഷണസംഘം ശേഖരിക്കും. ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴിയും കേസിൽ നിർണായകമാണ്. കഴിഞ്ഞ ദിവസം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. […]
Read More

ശബരിമല സ്വർണക്കൊള്ള: മുൻമന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളിയെ ചോദ്യം ചെയ്തത്. അന്വേഷണം എന്തുകൊണ്ട് ഉന്നതരിലേക്ക് പോകുന്നില്ല എന്ന് കോടതി ചോദിച്ചിരുന്നു. ആ സാഹചര്യത്തിൽ അന്വേഷണം സി ബി ഐ ക്ക് കൈമാറാനുള്ള സാഹചര്യമൊരുങ്ങിയിരുന്നു. ഈ പശ്ചാത്ത ലത്തിലാണ് കടകംപള്ളിയെയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്തത്. അതിനിടെ എസ്ഐടി മുമ്പാകെ ഡി മണി ഹാജരായി. സിം കാർഡ് ഡി […]
Read More

ശബരിമല സ്വർണക്കൊള്ള: രണ്ടു പേർ കൂടി അറസ്റ്റിൽ; എൻ. വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേർ കൂട്ടി അറസ്റ്റിൽ. ദ്വാരപാലകശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുടെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജുവലറി ഉടമ ഗോവർദ്ധൻ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് സൂചന. ശബരിമലയിൽ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ചാണ് സ്വർണം വേർതിരിച്ചെടുത്തത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവ‍ർദ്ധനന് കൊടുത്തുവെന്നാണ് പ്രത്യേക അന്വേഷണ […]
Read More

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഇ.ഡിക്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇ.ഡി)​ അന്വേഷിക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് ഇഡി സമാന്തരമായി അന്വേഷണം നടത്തുന്നതിനെ പ്രത്യേക അന്വേഷണ സംഘം എതിർത്തിരുന്നു. ഇത് കോടതി തള്ളി. കേസിൽ അറസ്​റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടുകളും എഫ്‌ഐആറിന്റെ പകർപ്പുകളും ഇഡിക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തിനോട് നിർദേശം നൽകിയിട്ടുണ്ട്. ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾക്കകം തന്നെ കേസിന്റെ രേഖകളുടെ പകർപ്പ് കൈമാറാൻ ഇഡി പൊലീസിനെ സമീപിച്ചെങ്കിലും […]
Read More

ശബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ യിൽ500 കോ​ടി​യു​ടെ ഇ​ട​പാ​ടെന്ന് ഗൾഫ് വ്യ​വ​സാ​യി​

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്തുസം​ഘ​വു​മാ​യി ബ​ന്ധ​മെ​ന്ന് ഗൾഫ് വ്യ​വ​സാ​യി​യു​ടെ മൊ​ഴി. സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി​ദേ​ശ വ്യ​വ​സാ​യി വി​ശ​ദ​മാ​യ മൊ​ഴി ന​ല്‍​കി​യ​ത്. 500 കോ​ടി​യി​ല്‍​പ​രം രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്തി​ല്‍ ന​ട​ന്ന​തെ​ന്നാ​ണ് വ്യ​വ​സാ​യി മൊ​ഴി ന​ല്‍​കി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കടത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്‌​ഐ​ടി​ക്ക് രേ​ഖാ​മൂ​ലം ക​ത്ത് ന​ല്‍​കു​ക​യും നേ​രി​ട്ട് മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ത​ന്നോ​ട് […]
Read More