ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഇ.ഡിക്ക്

  • Home-FINAL
  • Kerala
  • ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഇ.ഡിക്ക്

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഇ.ഡിക്ക്


കൊല്ലം: ശബരിമല സ്വർണക്കൊള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇ.ഡി)​ അന്വേഷിക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് ഇഡി സമാന്തരമായി അന്വേഷണം നടത്തുന്നതിനെ പ്രത്യേക അന്വേഷണ സംഘം എതിർത്തിരുന്നു. ഇത് കോടതി തള്ളി. കേസിൽ അറസ്​റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടുകളും എഫ്‌ഐആറിന്റെ പകർപ്പുകളും ഇഡിക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തിനോട് നിർദേശം നൽകിയിട്ടുണ്ട്.
ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾക്കകം തന്നെ കേസിന്റെ രേഖകളുടെ പകർപ്പ് കൈമാറാൻ ഇഡി പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടർന്ന് ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ സർക്കാർ ഇതിനെ എതിർത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം മികച്ചരീതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഏതെങ്കിലും രീതിയിലുള്ള ഫെമ ലംഘനം കണ്ടെത്തിയിട്ടില്ലെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഇഡിയോട് വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്. സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.

Leave A Comment