വോട്ടിന് പണം; കേസ് എടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: വോട്ടിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കേസ് എടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പോലീസിന് നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നിർദ്ദേശം. പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഇടപെടുകയും ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ […]
