ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു – മനക്കട്ടി ഇല്ലാത്തവര്‍ വരരുത് ; തൃശൂരിൽ വയോധികയെ കടിച്ചു കൊന്ന തെരുവുനായയെ തല്ലിക്കൊന്നു
കടങ്ങോട്: ”മനക്കട്ടി ഇല്ലാത്തവർ ഇവിടേക്ക് വരരുത്.”തെരുവുനായയുടെ കടിയേറ്റ് മരിച്ച കാർത്ത്യായനിയുടെ മൃതദേഹം കാണാൻ നാട്ടുകാരെത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ പറഞ്ഞു – മുഖത്ത് മാംസം അവശേഷിപ്പിക്കാത്ത രീതിയിലായിരുന്നു ആക്രമണം. നരച്ച മുടി മുഴുവൻ രക്തത്തിൽ കുതിർന്നിരുന്നു. മാറിടത്തിലും നായ ആക്രമിച്ചിരുന്നു. അത് കാണാനുള്ള മനക്കട്ടി ഇല്ലാത്തതിനാൽ താൻ അവിടേക്ക് പോയില്ലെന്ന് കടങ്ങോട് പഞ്ചായത്തംഗം പി.എൻ. വിഷയ്കുമാർ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ചതും പരിക്കേറ്റ ദേവദാസിനെ ആശുപത്രിയിലാക്കിയതും. ഇതിന് പിന്നാലെ തൃശൂരിൽ വയോധികയെ കടിച്ചു കൊന്ന […]
