tcr pooram

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു, മരണം 17 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശി രാകേശാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോട‌െ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. അപകടത്തിൽ രാകേശിന് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തൃശൂർപൂരം തിരുവമ്പാടി വിഭാഗം വെടിക്കെട്ട് സാമഗ്രി നിർമ്മാണശാലയിൽ കഴിഞ്ഞ 21നാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയിരുന്നു. മലപ്പുറം എടപ്പാൾ വട്ടംകുളം കന്നേലിപറമ്പിൽ ഉണ്ണിക്കൃഷ്ണനാണ് ( ബാബു 57) ഇന്നലെ രാത്രി […]
Read More

തൃശൂർ പൂരത്തിന് തുടക്കം; കുടമാറ്റം 15 മിനിറ്റ് മാത്രം

തൃശൂർ: പൂരത്തിന് തുടക്കമായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തി. പഞ്ചവാദ്യമേളങ്ങളോടെയാണ് രാമനെ പൂരനഗരി വരവേറ്റത്. പനമുക്കുംപള്ളി ശാസ്‌താവും പൂരനഗരിയിലെത്തി. ചെമ്പുകാവ് ഭഗവതിയും പനമുക്കുംപള്ളി ശാസ്‌താവും പാറമേക്കാവ് ക്ഷേത്രത്തിനുമുന്നിൽ മുഖാമുഖം നോക്കിനിൽക്കുകയാണ്. തുടർന്ന് ഇരുവരും വടക്കുംനാഥനെ വണങ്ങി തെക്കേഗോപുര നടവഴി പുറത്തേയ്ക്ക് കടക്കും. രാമൻ എഴുന്നള്ളുന്നത് കാണാൻ വൻ ജനതിരക്കാണ് അനുഭവപ്പെടുന്നത്. കണിമംഗലം ശാസ്‌താവും വടക്കുംനാഥ സന്നിധിയിലേയ്ക്ക് എഴുന്നള്ളിയെത്തി. വെയിലും മഞ്ഞും മഴയും ഏൽക്കാതെ ദേവഗുരുവായ ശാസ്‌താവ് വടക്കുംനാഥ സന്നിധിയിലെത്തണമെന്നാണ് ഐതിഹ്യം. ഒരാനപ്പുറത്ത് കണിമംഗലത്തുനിന്ന് പുറപ്പെട്ട […]
Read More

തൃശൂർ വെടിക്കെട്ടപകടം: കരാറുകാരനും മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തരത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. അപകടത്തിൽ 90ശതമാനം പൊളളലേറ്റിരുന്നു. തൃശർ മെഡക്കിൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ദുരന്തന്തിൽ മരണം 15 ആയി. അപകടത്തെ തുടർന്ന് പൂരം വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ്.
Read More

ഈ വർഷം തൃശൂർ പൂരം വെടിക്കെട്ടില്ലാതെ; കുടമാറ്റവും പരിമിതപ്പെടുത്തും

തൃശ്ശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഉണ്ടാകില്ല. സർക്കാർ പ്രതിനിധികളും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും സംയുക്തമായി ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷം ആചാരപരമായി മാത്രം നടത്തുകയും ഭംഗി കുറയ്ക്കുകയും ചെയ്യാനാണ് അധികൃതർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രശസ്തമായ ‘കുടമാറ്റം’ ഗണ്യമായി ചുരുക്കും. സാധാരണ നടക്കുന്ന വിപുലമായ പ്രകടനത്തിനുപകരം ഈ തവണ 10ൽ താഴെ കുടകൾ മാത്രമേ ഉപയോഗിക്കൂ. മുണ്ടത്തിക്കോട് ദുരന്തത്തിൽ 14 പേരാണ് മരണപ്പെട്ടത്.
Read More

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കാരണം ചൂട് അല്ലെന്ന് റിപ്പോർട്ട്

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിനുകാരണം ചൂടല്ലെന്ന് പെട്രോളിയംl ആന്റ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌ടി ഓർഗനൈസേഷൻ (പെസോ). പെസോ അധികൃതർ ദുരന്തപ്രദേശത്ത് പരിശോധന തുടരുകയാണ്. അതേസമയം, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധന പൂർത്തിയായിരിക്കുകയാണ്. ഇവരുടെ റിപ്പോർട്ടിലായിരിക്കും അപകടകാരണത്തിൽ സ്ഥിരീകരണമുണ്ടാവുക. ദുരന്തത്തിൽ പരിക്കേറ്റവരിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. രണ്ടുപേർ വെന്റിലേറ്ററിലാണ്. ദുരന്തപ്രദേശത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന തുടരുകയാണ്. നാലുപേരെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെന്നും കളക്‌ടർ […]
Read More

തൃശൂർ പൂരം വെടിക്കെട്ട് അപകടം; മരണം 13 ആയി

തൃശൂർ: തൃശൂർപൂരത്തിനായുള്ള വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ 13മരണം. 40ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.പൊള്ളലേറ്റ 23ഓളം പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അഞ്ച് പേരുടെ നിലഗുരുതരമാണ്. ഇവരിൽ ഒരാൾക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. കിലോമീറ്ററുകൾ ദൂരത്തേയ്‌ക്ക് പോലും വൻസ്‌ഫോടനശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ഒട്ടേറെ തൊഴിലാളികൾ ഇവിടെ ജോലിചെയ്‌തിരുന്നതായാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. […]
Read More