തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
കൊൽക്കത്ത: . തൃണമൂൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് വിമത എംഎൽഎമാർ നൽകിയ പരാതിയിൽ 440 കോടി രൂപയോളം നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. ഒരു സ്വകാര്യ ബാങ്കിലുള്ള മൂന്ന് അക്കൗണ്ടുകൾക്കാണ് ഡെബിറ്റ് ഫ്രീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനോ പുറത്തേക്ക് കൈമാറാനോ സാധിക്കില്ല. എന്നാൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഏകദേശം 440 കോടി രൂപയാണ് ഈ അക്കൗണ്ടുകളിൽ ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ […]
