മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് എത്തിയത് തിരക്കിട്ട് വാഹനങ്ങൾ പായുന്ന റോഡിൽ; രക്ഷകരായത് ബസ് ജീവനക്കാർ
കൊണ്ടോട്ടി (മലപ്പുറം): നൂറുകണക്കിന് വാഹനങ്ങൾ പായുന്ന റോഡിനു നടുവിൽ ഒരു പിഞ്ചുകുഞ്ഞ് ഇരിക്കുന്നത് കണ്ട് പകച്ചുപാേയി ആ ഡ്രെെവർ. ആരും ഞെട്ടിപ്പോകുന്ന കാഴ്ച കണ്ട് സ്വകാര്യ ബസ് നിർത്തിയ ഡ്രൈവറും കണ്ടക്ടറും അവളെ വാരിയെടുത്ത് അപകടമൊഴിവാക്കി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞ് റോഡിലേക്കു മുട്ടിലിഴഞ്ഞെത്തിയത്. രാവിലെ 8.35നു കൊണ്ടോട്ടി വലിയപറമ്പിൽ നിന്ന് ഫറോക്കിലേക്കു പോവുകയായിരുന്ന സഫ–മർവ ബസിലെ ജീവനക്കാരാണു കിണറുപടിയിലെത്തിയപ്പോൾ നടുറോഡിൽ കുഞ്ഞിനെ കണ്ടത്. ചാറ്റൽ മഴയുണ്ടായിരുന്നു. തിരക്കു കുറഞ്ഞ റോഡിൽ എതിരെനിന്ന് ഒരു […]
