udf ministry

ആർക്കും വേണ്ടാത്ത 13 ാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ചു വാങ്ങി മന്ത്രി കെ എം ഷാജി

തിരുവനന്തപുരം: ആർക്കും വേണ്ടാത്ത 13-ാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ചു വാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. സത്യപ്രതിജ്ഞയ്ക്കുശേഷം ഒൻപതാം നമ്പർ കാറിലായിരുന്നു ഷാജി സെക്രട്ടറിയേറ്റിലെത്തിയത്. പിന്നീടിത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. തുടർന്ന് അനാഥമായി കിടന്ന 13-ാം നമ്പർ കാർ ഷാജി സ്വന്തമാക്കുകയായിരുന്നു. പിണറായി മന്ത്രിസഭയിൽ പി പ്രസാദായിരുന്നു ഈ കാർ ഉപയോഗിച്ചിരുന്നത്. അപശകുനമെന്ന് കണക്കാക്കിയാണ് പലതും 13-ാം നമ്പറിനെ പേടിക്കുന്നത്.
Read More

വകുപ്പ് വിഭജനമായി ; ഫിഷറീസ് ലീഗിന്, റവന്യു അനിൽകുമാറിന്

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായപ്പോൾ ഫിഷറീസ് ലീഗിന് ലഭിച്ചു. വി.ഇ. അബ്ദുൽ ഗഫൂറാണാ ഫിഷറീസ് വകുപ്പ് മന്ത്രി.റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പും എം. ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് നിശ്ചയിച്ചിരുന്ന റവന്യൂ വകുപ്പ് എ.പി. അനിൽകുമാറിന് നൽകി. സണ്ണി ജോസഫിന് വൈദ്യുതി നൽകി. ആരോഗ്യവകുപ്പും ദേവസ്വവും കെ. മുരളീധരൻ കൈകാര്യം ചെയ്യും. ഒ.ജെ ജനീഷ് യുവജന ക്ഷേമവും പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഐ.ടി, […]
Read More

സിൽവർലൈൻ റദ്ദാക്കിയെന്ന് മുഖ്യമന്ത്രി; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കി. രണ്ടാം മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രായോഗികം അല്ലാത്തതു കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് […]
Read More

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര

തിരുവനന്തപുരം: വാക്കു പാലിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കം. കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നതെന്നും സതീശൻ പറഞ്ഞു. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം ആയിരം രൂപ വർധിപ്പിച്ചു. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും ആയിരം […]
Read More