തുമ്പമൺ പ്രാഥമികആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു

  • Home-FINAL
  • Kerala
  • തുമ്പമൺ പ്രാഥമികആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു

തുമ്പമൺ പ്രാഥമികആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു


പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്‌റിൻ സൗദിയ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ളസംഭരണി സ്ഥാപിച്ചു. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡന്റ് ശ്രീമതി റോണി സഖറിയാ വാർഡ് മെമ്പർ -മോനി ബാബു എന്നിവരും തുമ്പമൺ ആരോഗ്യക്രേന്ദ്രത്തെ പ്രതിനിധീകരിച്ച് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. വൈജയന്തിമല മെഡിക്കൽ ഓഫീസർ ഡോ. സുധി എന്നിവരും ആശംസകൾ അറിയിച്ചു.

തുമ്പമൺ അസോസിയേഷനെ പ്രതിനിധികരിച്ച് പ്രസിഡന്റ് ജോജി ജോർജ് മാത്യൂ രക്ഷാധികാരി വർഗീസ് മോടിയിൽ സെക്രട്ടറി കണ്ണൻ ജോ. സെക്രട്ടറി മോൻസി ബാബു കോ ഓർഡിനേറ്റർ അബി നിഥിൻ റെജി എന്നിവരും സന്നിഹിതരായിരുന്നു പി.ആർ.ഒ ജോളി മാത്യൂ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി വരുന്ന എല്ലാ രോഗികൾക്കും പ്രയോജനകരവും ഉപകാര പ്രദവുമായരീതിയിൽ ആണ് ഈ കുടി കുടിവെള്ള ജല സംഭരണി സ്ഥാപിച്ചിട്ടുള്ളത്. ശ്രീ ജോജി ജോൺ കടുവാതുക്കൽ കിഴക്കേതിൽ ആണ് തുമ്പമൺ അസോസിയേഷനു വേണ്ടി ഈ ശുദ്ധജല കുടിവെള്ള സംഭരണി സ്‌പോൺസർ ചെയ്തത്.

കൂടുതൽ വിവരങ്ങൾക്ക്: +973 3988 4559

 

Leave A Comment