വിമാന അപകടത്തിൽ കാണാതായ ഇലന്തൂരുകാരനായ സൈനികന്റെ ഭൗതിക ശരീരം 56,വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

  • Home-FINAL
  • Business & Strategy
  • വിമാന അപകടത്തിൽ കാണാതായ ഇലന്തൂരുകാരനായ സൈനികന്റെ ഭൗതിക ശരീരം 56,വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

വിമാന അപകടത്തിൽ കാണാതായ ഇലന്തൂരുകാരനായ സൈനികന്റെ ഭൗതിക ശരീരം 56,വർഷങ്ങൾക്ക് ശേഷം കണ്ടെത്തി


വിമാന അപകടത്തിൽ കാണാതായ ഇലന്തൂരുകാര നായ സൈനികന്റെ ഭൗതിക ശരീരം 56,വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഇലന്തൂർ ഒടാലിൽ ഓ. എം. തോമസിന്റെ മകൻ തോമസ് ചെറിയാൻ ആണ് 1968 ൽ മരണമടഞ്ഞത്. അന്ന് 22വയസായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ നിന്ന് എസ് എസ് എൽ സി യും കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും പൂർത്തിയാക്കിയ തോമസ് സൈനിക സേവനം പൂർത്തിയാക്കിയ ശേഷം ലഡാക്കിൽ നിന്ന് ലേ- ലഡാക്കിലേക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ ഫ്ലൈറ്റ് തകർന്നു നിരവധി ആളുകളെ കാണാതാവുകയായിരുന്നു. അന്ന് കാണാതായ തോമസിന്റെ ഭൗതിക ശരീരം കഴിഞ്ഞ ദിവസം ലേ ലഡാക്ക് മഞ്ഞു മലകളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഭൗതിക ശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥർ ഇലന്തൂരിലെ വീട്ടിൽ അറിയിച്ചു. അവിവാഹിതനായിരുന്നു തോമസ്. അമ്മ. ഏലിയാമ്മ. തോമസ് തോമസ്, തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്. ഭൗതിക ശരീരം ഇലന്തൂരിൽ എത്തിച്ചു സെന്റ് പീറ്റേഴ്സ് ഓർത്തഡോൿസ്‌ പള്ളിയിൽ സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു .

Leave A Comment