കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹ്‌റൈൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്സിന്റെ കവർപേജ് പ്രകാശനം ചെയ്തു.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്‌റൈൻ കോഡിനേറ്റർ സൈദ് എം എസ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ,ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി മെമ്പർ ബിനു കുന്നന്താനം, ഒഐസിസി ആക്ടിംഗ് പ്രസിഡൻറ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, പ്രിയദർശിനി പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ബിപിൻ മാടത്തേത്ത് എന്നിവർ സന്നിഹിതരായിരുന്നു.ബഹ്‌റൈൻ പ്രവാസിയായി ദീർഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതുന്നത്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തു പറഞ്ഞുകൊണ്ട് എഴുതുന്നതാണ് ഈ പുസ്തകം.കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇനിയും ഏറെ വികസന പാതയിൽ എത്തുന്ന രീതിയിൽ ഉള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ആണ് ഉടൻതന്നെ ഇറങ്ങുന്നത്.ബഹ്‌റൈനിൽ റിക്രൂട്ട്മെൻറ് കൺസൾട്ടൻസി സർവീസ് സ്വന്തമായി ഒരു സ്ഥാപനം ഈ വർഷം തുടങ്ങിവച്ചതാണ്.പത്ത് വർഷത്തിലേറെയായി ബഹ്‌റൈൻ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്. ഭാര്യ ബിൻസി സ്വകാര്യ സ്ഥാപനത്തിൽ നഴ്സ് ആയി ഇവിടെ ജോലി ചെയ്യുന്നു. ഇരട്ട കുട്ടികൾ മൂന്നു വയസാകുന്ന ഹർലീൻ, ഹന്ന എന്നിവർ മക്കളാണ്. എഴുത്തും വായനയോടൊപ്പം കവിതകളും മനസ്സിൽ പതിയുന്ന ആനുകാലിക വിഷയങ്ങളിൽ കത്തുകൾ എഴുതുന്നതും പ്രസിദ്ധീകരിച്ചവ സ്വന്തം ബ്ലോഗ് പേജിൽ കൃത്യമായി തരം തിരിച്ച് ഉൾപ്പെടുത്തുന്നതും ഇഷ്ട വിഷയങ്ങളാണ്.