തണൽ സൗത്ത് സോണിന് 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സഗായ ബി എം സി ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിൽവെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.തണൽ സൗത്ത് സോൺ പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി നിസാർ കൊല്ലം, സെൻറർ കമ്മിറ്റി സെക്രട്ടറി മുജീബ് റഹീം എന്നിവർ യോഗത്തിന് നേതൃത്വം നൽകുകയും പുതിയകമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് മണിക്കുട്ടൻ ജി, വൈസ് പ്രസിഡന്റ്മാരായി ജേക്കബ് തേക്കുതോട്, ഷാജി മുതല സെക്രട്ടറി സുരേഷ് പുത്തന്‍വിളയില്‍ ജോയിന്റ് സെക്രട്ടറിമാരായി സിബി കുര്യൻ തോമസ്, മോബി കുര്യാക്കോസ്, ട്രഷറർ ഷമീർ സലിം കൊല്ലം, ചീഫ് കോർഡിനേറ്ററായി ദീപക് തണൽ, നാട്ടിൽ കോർഡിനേറ്റ് ചെയ്യാൻ സിബിൻ സലിം ,സുഭാഷ് തോമസ് അങ്ങാടിക്കൽ, കളക്ഷൻ കോർഡിനേറ്ററായി ,നവാസ് കുണ്ടറ, മീഡിയ കോർഡിനേറ്റർ അനസ് റഹീം എന്നിവരേയും തിരഞ്ഞെടുത്തു.

ജവാദ് വക്കം, ഇസ്മായിൽ,സക്കിർ, തോമസ് ഫിലിപ്പ്, രഞ്ജിത്ത് കുരുവിള , വിനീഷ്, സുമി ഷമീർ ശ്രീജ ശ്രീധരൻ, എന്നിവർ എക്സിക്യൂട്ടീവ് മെംബേർസായും കമ്മറ്റിയുടെ രക്ഷാധികാരികളായി നിസാർ കൊല്ലം, നൗഷാദ് മഞ്ഞപ്പാറ, സയ്യിദ് ഹനീഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന യോഗത്തിൽ പങ്കെടുത്തവർ ആശംസകൾ അറിയിക്കുകയും, തണലിന്റെ ജില്ലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണമെന്നു അഭിപ്രായപ്പെടുകയും ചെയ്തു. എറണാകുളം , ഇടുക്കി, കോട്ടയം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം എന്നീ ജില്ലകളാണ് തണൽ സൗത്ത് സോണിന്റെ കീഴിൽ വരുന്നത്. ഇതിൽ ചേർന്നുപ്രവർത്തിക്കുവാൻ താത്പര്യം മണിക്കുട്ടൻ 38899576 ,സുരേഷ് പുത്തന്‍വിളയില്‍ 36377837,ഷമീർ സലിം കൊല്ലം 66367260 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

