ദേ പുട്ട്’ റസ്റ്റാറന്‍റിന്‍റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ഉമ്മുൽ ഹസമിൽ

  • Home-FINAL
  • Business & Strategy
  • ദേ പുട്ട്’ റസ്റ്റാറന്‍റിന്‍റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ഉമ്മുൽ ഹസമിൽ

ദേ പുട്ട്’ റസ്റ്റാറന്‍റിന്‍റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ഉമ്മുൽ ഹസമിൽ


പ്രമുഖ റസ്റ്റാറന്‍റ് ശൃംഖലയായ ദേ പുട്ടിന്‍റെ ആറാമത്തേതും ബഹ്റൈനിലെ ആദ്യത്തേതുമായ റസ്റ്റാറെന്റ്  ഇന്ന് വൈകീട്ട് ഉമ്മുൽ ഹസമിൽ പ്രവർത്തനമാരംഭിക്കുമെന്നു ദിലീപ്, നാദിർഷ, ആംസ്റ്റർ ഗ്രൂപ് അധികൃതർ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 5.30 നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സിനിമ താരങ്ങളായ ദീലീപ്, നാദിർഷ, മനോജ് കെ ജയൻ എന്നിവർ വിശിഷ്ടാതിഥികളായെത്തും.ദേ പുട്ട്’ റസ്റ്റാറന്‍റിന്‍റെ  ഏഴാമത്തെ ശാഖ ചെന്നൈയിൽ ഉടനെ ഉണ്ടാകുമെന്നും ദീലീപ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരും വിവിധ മേഖലയിലുള്ള പ്രമുഖ വ്യക്തികളും പങ്കെടുക്കും. ആംസ്റ്റർ റസ്റ്റാറന്‍റ് ഗ്രൂപാണ് ദേ പുട്ടിനെ ബഹ്റൈനിലെത്തിക്കുന്നത്. വിശാലമായ സൗകര്യത്തോടെയാണ് റസ്റ്റാറന്‍റ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ ദിലീപ്, നാദിർഷ, ആംസ്റ്റർ ഗ്രൂപ് അധികൃതർ എന്നിവർ പങ്കെടുത്തു.

Leave A Comment