ദി ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 26 മുതൽ

  • Home-FINAL
  • Business & Strategy
  • ദി ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 26 മുതൽ

ദി ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 26 മുതൽ


ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ജൂനിയർ & സീനിയർ’ നവംബർ 26 മുതൽ ഡിസംബർ 05 വരെ നടക്കും. ഇന്ത്യൻ ക്ലബിൽ നടക്കുന്ന ടൂർണമെൻ്റിൽ,ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം കളിക്കാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഈ ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി,ജൂനിയേഴ്‌സ് ആൺകുട്ടികളും പെൺകുട്ടികളും (സിംഗിൾസ് മാത്രം)U9, U11, U13, U15, U17 & U19 സീനിയേഴ്‌സ്:പുരുഷ ഡബിൾസ് (എലൈറ്റ്, ചാമ്പ്യൻഷിപ്പ്, ലെവൽ-1,2,3,4 & 5)വനിതാ ഡബിൾസ് (ലെവൽ 1, 2 & 3)മിക്സഡ് ഡബിൾസ് (എലൈറ്റ്, ചാമ്പ്യൻഷിപ്പ്, മാസ്റ്റേഴ്‌സ് ലെവൽ 1, 2 & 3) മാസ്റ്റേഴ്‌സ് ഡബിൾസ് 45+ & 50+ (ലെവൽ 1 & 2)ജംബിൾഡ് ഡബിൾസ് (പ്രായ വിഭാഗം: 85+ & 100+)പുരുഷ ഡബിൾസ് മോട്ടിവേഷണൽ (ആകെ ഭാരം – രണ്ട് കളിക്കാരും: 165 കിലോഗ്രാം) എനിങ്ങനെ വിവിധ മത്സരങ്ങൾ നടക്കും.എല്ലാ വിജയികൾക്കും റണ്ണേഴ്‌സ് അപ്പുകൾക്കും ട്രോഫികൾ സമ്മാനിക്കും.ഈ ടൂർണമെന്റിന്റെ സ്പോൺസർമാർ , സരായ കൺസ്ട്രക്ഷൻസ് WLL., വാല്യു ലൈൻ ട്രേഡിംഗ്, സൺഡേ ഇന്റർനാഷണൽ WLL., സൂപ്പർ സ്റ്റീൽ WLL., അൽ കുവൈറ്റി ഗ്രൂപ്പ്, ഡ്രെമിയൽ ട്രേഡിംഗ് WLL., എറാം ഫ്ലോർസ്, സ്പോർട്സ് ഹബ് & ഏസേഴ്‌സ് അക്കാദമി എന്നിവയാണ്. കൂടുതൽ വിവരങ്ങൾക്ക്, ക്ലബ്ബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. 39623936 എന്ന നമ്പറിലോ, ക്ലബ്ബ്സ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ 39198193 എന്ന നമ്പറിലോ ,ടൂർണമെന്റ് ഡയറക്ടർ അനിൽ കോളിയാടൻ 37733499 എന്ന നമ്പറിലോ ബന്ധപ്പെടാം

Leave A Comment