ദി ന്യൂ ഇന്ത്യൻ സ്‌കൂൾ ഡബ്ല്യു.എൽ.എൽ. മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • ദി ന്യൂ ഇന്ത്യൻ സ്‌കൂൾ ഡബ്ല്യു.എൽ.എൽ. മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ശ്രദ്ധേയമായി

ദി ന്യൂ ഇന്ത്യൻ സ്‌കൂൾ ഡബ്ല്യു.എൽ.എൽ. മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ശ്രദ്ധേയമായി


ദി ന്യൂ ഇന്ത്യൻ സ്‌കൂൾ ഡബ്ല്യു.എൽ.എൽ. മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് സെപ്തംബർ 27-28 തീയതികളിൽ സംഘടിപ്പിച്ചു. 11 കൗൺസിലുകളിൽ നിന്നുള്ള 200-ലധികം പ്രതിനിധികൾ പങ്കെടുത്തു.

വിവിധ രാജ്യങ്ങളുടെ നയതന്ത്രത്തിൻ്റെ കാഴ്ചപ്പാടിലൂടെ ലോക പ്രശ്‌നങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ചർച്ച ചെയ്യുന്നതിനുമുള്ള അവസരം ഈ ദ്വിദിന സമ്മേളനത്തിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.സമ്മേളനം ചെയർമാൻ ഡോ.ജാൻ എം.ടി.തോട്ടുമാലിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥിയായി പങ്കെടുത്ത ബഹ്‌റൈൻ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ,സീനിയർ ജനറൽ ഫിസിഷ്യൻ ഡോ. ബാബു രാമചന്ദ്രൻ,പരസ്പര ബഹുമാനത്തിൻ്റെ അന്തരീക്ഷം പരിപോഷിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കി. സ്കൂൾ പ്രിൻസിപ്പൽ കെ.ഗോപിനാഥമേനോൻ ലോകസമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ സമ്മേളനത്തിൻ്റെ പങ്ക് വ്യക്തമാക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.സംവിധായകൻ ജോബി കെ അഗസ്റ്റിൻ, അതിയായി പങ്കെടുത്തു സമാപന ചടങ്ങിൽ, മുഖ്യാതിഥിയായി രവി സിംഗ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പങ്കെടുത്തു.

Leave A Comment