ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ 2026–2027 പുതിയ ഭരണസമിതി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ 2026–2027 പുതിയ ഭരണസമിതി

ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ 2026–2027 പുതിയ ഭരണസമിതി


ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി രൂപീകരിച്ചു. സൽമാനിയയിലെ അൽ ഖാദിസിയ സ്പോർട്സ് ക്ലബ് ൽ സംഘടിപ്പിച്ച യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ബഹ്റൈനിലെ എല്ലാ പ്രൊഫഷണൽ വടംവലി ടീമുകളിൽ നിന്നുമായി മൂന്ന് കളിക്കാർ വീതം ഉൾപ്പെടുത്തി രൂപീകരിച്ച 27 അംഗ പാനലിൽ നിന്നാണ് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.പുതിയ ഭാരവാഹികൾ.ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് രക്ഷാധികാരിയും ,പ്രസിഡന്റ് സജി പി. എസ് ,ജനറൽ സെക്രട്ടറി ഗിരീഷ് ബാബു,വൈസ് പ്രസിഡന്റ്: ശ്രീരാജ് കാന്തലോട്ട്,ജോയിന്റ് സെക്രട്ടറി: നജീർ ബുഹാരി,ട്രഷറർ: പ്രിൻസ്,കോഓർഡിനേറ്റർമാർ: അഭിലാഷ് മണിയൻ, അനന്ദു, ഷാനു,മീഡിയ കോർഡിനേറ്റർ (ഇൻചാർജ്):
ശ്രീരാജ് കാന്തലോട്ട്,എക്സിക്യൂട്ടീവ് അംഗങ്ങൾ അമൽ ദേവ്, രജിൻ, രോഹിത്, ജെസിൽ, വിബീഷ്, വൈശാഖ്, ഷജിൽ ആലക്കൽ, പ്രശോബ്, ധനേഷ്, ശരത്, അനസ്, മിർഷാദ്, നജാബ്, റംഷി, ബബീഷ്, അനൂപ്, രതിൻ തിലക്, വിഷ്ണു, നൗഫൽ.റഫറിംഗ് പാനൽ പ്രസന്നകുമാർ, രമേശ്, വിബു, വിമൽ, ജീപേഷ്, അർജുൻ.ഡെസ്ക് കണ്ട്രോൾ പാനൽ ബോണി, അനൂപ്, വിനീഷ്, ബേസിൽ, ഷാനവാസ്.

പുതിയ ഭരണസമിതി ബഹ്റൈനിലെ വടംവലി രംഗത്തെ കൂടുതൽ സുസംഘടിതവും പ്രൊഫഷണലുമായ രീതിയിൽ മുന്നോട്ട് നയിക്കുമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. ബഹ്‌റിനിലെ എല്ലാ ടീമുകളെയും ഏകോപിപ്പിച്ച് കൂടുതൽ മത്സരങ്ങളും അതോടൊപ്പം മറ്റു പരിപാടികളും സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുതിയ ഭരണസമിതി ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment